???????? ??????????, ???? ??.??, ????? ?????????

ബ്രിട്ടൻ കെ.എം.സി.സി ഭാരവാഹികളായി

ലണ്ടൻ : ബ്രിട്ടൻ കെ.എം.സി.സി യുടെ രാഷ്ട്രീയ, സാമൂഹിക, ചാരിറ്റി ഇടപെടലുകൾ  പ്രത്യേകിച്ച്‌ കോവിഡ്‌ കാലയളവിൽ ചെയ്ത സാമൂഹിക സേവനങ്ങൾ തികച്ചും മാതൃകാപരമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌ പറഞ്ഞു. ബ്രിട്ടൻ കെ.എം.സി.സിയുടെ വാർഷിക കൗൺസിൽ മീറ്റ്‌ ഒാൺലൈൻ വഴി ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2020 - 2023 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിനു പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ നേതൃത്വം നൽകി. മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ കൗൺസിൽ മീറ്റിൽ ആശംസയർപ്പിച്ചു  സംസാരിച്ചു. യോഗത്തിൽ അസൈനാർ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. സഫീർ എൻ.കെ സ്വാഗതവും അർഷാദ്‌ കണ്ണൂർ നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികൾ:  
പ്രസിഡൻറ്​: അസ്സൈനാർ കുന്നുമ്മൽ 
വൈ: പ്രസിഡണ്ട്‌: സുബൈർ കവ്വായി, സലാം പൂഴിത്തറ, അഹമദ്‌ അരീക്കോട്‌
ജനറൽ സെക്രട്ടറി: സഫീർ എൻ.കെ
ഓർഗനൈസിംഗ്‌ സെക്രട്ടറി: അർഷാദ്‌ കണ്ണൂർ
സെക്രട്ടറിമാർ: അഷറഫ്‌ പി.പി വടകര, സുബൈർ കോട്ടക്കൽ, നൗഫൽ കണ്ണൂർ
ട്രഷറർ : നുജൂം ഇരീലോട്ട്‌
മീഡിയാ കോർഡിനേറ്റർ: മെഹബൂബ്‌ കൊടിപ്പൊയിൽ 

എക്സിക്യൂട്ടീവ് മെമ്പർമാർ
ഷാജഹാൻ പുളിക്കൽ, സൈതലവി പുതുപ്പറമ്പിൽ, മുസ്തഫ ഒതായപ്പുറത്, മൂതസിർ കൊളകൊക്കോൻ, സാദിഖ്​ പാണക്കാട്ടിൽ, ഉസ്മാൻ മാനന്തവാടി, ഷെറഫു ലെസ്‌റ്റെർ, റജീസ് ചുണ്ടൻറ്റവിട, സാജിദ് പി എ, ഷുഹൈബ് അത്തോളി, സദക്കത്തുള്ള കാസർകോഡ്, ജൗഹർ മുനവർ, റംഷീദ് കല്ലൂരാവി, മുഹ്‌സിൻ തോട്ടുങ്ങൽ. 

Tags:    
News Summary - britain kmcc news office bearers -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.