വാവയ്​യെ ഒഴിവാക്കാനൊരുങ്ങി ബ്രിട്ടൻ

ലണ്ടൻ: ചൈനീസ്​ മൊബൈൽ നിർമാതാക്കളായ വാവയ്​യെ ഒഴിവാക്കാനൊരുങ്ങി ബ്രിട്ടൻ. ഡിസംബർ 31ന്​ ശേഷം പുതിയ വാവയ്​ 5 ജി ഉപകരണങ്ങൾ ബ്രിട്ടീഷ്​ മൊബൈൽ​ സേവന ദാതാക്കൾ വാങ്ങാൻ പാടില്ലെന്ന്​ ഡിജിറ്റൽ സെക്രട്ടറി ഒലിവർ ഡൗഡൻ പറഞ്ഞു. നിലവിൽ വാങ്ങിയ ഉപകരണങ്ങൾ 2027നുള്ളിൽ ഒഴിവാക്കണം.

വാവയ്​യെ ഒഴിവാക്കുന്നത്​ എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും ഇത്​ രാജ്യത്ത്​ 5 ജി നടപ്പാക്കുന്നതിനെ ഒരു വർഷം വൈകിപ്പിക്കുമെന്നും ഡൗഡൻ പറഞ്ഞു. വാവയ്​യുടെ 2 ജി, 3 ജി, 4 ജി കിറ്റുകൾ ഉപയോഗിക്കുന്നതിന്​ നിയ​​​ന്ത്രണം ബാധകമല്ല. വാവയ്​ ദേശീയ സുരക്ഷക്ക്​ ഭീഷണിയാണെന്ന്​ ചൂണ്ടിക്കാട്ടി അമേരിക്ക നിരോധം ഏർപ്പെടുത്തിയതി​​െൻറ പിന്നാലെയാണ്​ ബ്രിട്ടീഷ്​ നടപടി.

ഹോ​ങ്കോങിൽ ചൈനീസ്​ സുരക്ഷ നിയമം നടപ്പാക്കുന്നതും ബ്രിട്ടനെ പ്രകോപിപ്പിച്ചിട്ടുണ്ട്​. അതേസമയം, സുരക്ഷ ഭീഷണിയാണെന്ന വാദം പൂർണമായ​ും തെറ്റാണെന്ന്​ വാവയ്​ കമ്പനി വ്യക്​തമാക്കി. 

Tags:    
News Summary - Britain bans China's Huawei -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.