Posted On
date_range Updated On
date_range ബോറിസ് ജോൺസണ് ആൺകുഞ്ഞ് പിറന്നു
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പങ്കാളി കാരി സിമണ്ടിനും ആൺകുഞ്ഞ് പിറന്നു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബോറിസ് ജോൺസെൻറ വക്താവ് അറിയിച്ചു.
ലണ്ടനിലെ ആശുപത്രിയിലായിരുന്നു 32 കാരിയായ കാരി സിമണ്ടിെൻറ പ്രസവം. കഴിഞ്ഞ വർഷമാണ് 55കാരനായ ബോറിസ് ജോൺസൺ ബ്രിട്ടെൻറ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. രണ്ടുതവണ വിവാഹിതനായ ബോറിസിെൻറ മൂന്നാമത്തെ പങ്കാളിയാണ് കാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.