ഗവേഷണം പൂർത്തിയാക്കും മു​േമ്പ  വാക്​സിൻ ‘സ്വന്തമാക്കി’​ ബ്രിട്ടൻ

ലണ്ടൻ: കോവിഡ്​ മഹാമാരി ഇല്ലാതാക്കാനുള്ള വാക്​സിൻ ഗവേഷണം പൂർത്തിയാക്കും മു​േമ്പ സ്വന്തമാക്കി ബ്രിട്ടൻ. ജർമൻ, ഫ്രഞ്ച്​ കമ്പനികൾ നടത്തുന്ന ഗവേഷണങ്ങളിലൂടെ വികസിപ്പിക്കുന്ന 90 ദശലക്ഷം വാക്​സിൻ വാങ്ങുന്നതിനാണ്​ ബ്രിട്ടൻ കരാർ ഒപ്പുവെച്ചത്​. ഒാക്​സ്​ഫഡ്​ സർവകലാശാല വികസിപ്പിക്കുന്ന വാക്​സി​​െൻറ 100 ദശലക്ഷം ഡോസിന്​ കരാറൊപ്പുവെച്ചതിന്​ പിന്നാലെയാണ്​ മറ്റ്​ രണ്ട്​ കമ്പനികളുമായും ധാരണയിലെത്തിയത്​. ബയോൺടെകും ​ഫൈസറും

ചേർന്ന്​ ​നിർമിക്കുന്ന വാക്​സി​​െൻറ 30 ദശലക്ഷം ഡോസും ഫ്രഞ്ച്​ കമ്പനിയായ വൽനേവയുടെ 60 ലക്ഷം ഡോസുമാണ്​ ലഭിക്കുക. 
ഇതോടെ മൂന്ന്​ വ്യത്യസ്​ത രീതികളിൽ നടക്കുന്ന ഗവേഷണങ്ങളിൽ ആര്​ വിജയിച്ചാലും ബ്രിട്ടന്​ വാക്​സിൻ ലഭ്യമാകും. ലോകത്താകമാനം 20ലധികം കമ്പനികളും സർക്കാറുകളുമാണ്​ വാക്​സിൻ ഗവേഷണത്തി​​െൻറ ക്ലിനിക്കൽ ഘട്ടം പൂർത്തിയാക്കി മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചത്​. വാക്​സിൻ പരീക്ഷണത്തിന്​ സന്നദ്ധരായവരോട്​ രജിസ്​റ്റർ ചെയ്യാനും ബ്രിട്ടീഷ്​ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. അഞ്ച്​ ലക്ഷം പേരിൽ പരീക്ഷണം നടത്തുകയാണ്​ ലക്ഷ്യം. ലോകത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ലാത്ത അപൂർവ രാജ്യങ്ങളിലൊന്നായ ഉത്തര കൊറിയയിലും വാക്​സിൻ ഗവേഷണം നടക്കുന്നുണ്ട്​.

കോവിഡ്​ ഇല്ലാത്തതിനാൽ ഉത്തര കൊറിയയിൽ മനുഷ്യരിൽ മരുന്ന്​ പരീക്ഷണം എങ്ങനെ നടക്കുമെന്ന ചോദ്യം ശാസ്​ത്രലോകം ഉയർത്തുന്നുണ്ട്​. കോവിഡ്-19 രോഗികൾക്ക്​ പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള ചികിത്സ ഫലപ്രദമാണെന്ന്​ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വ്യക്തമായതായി ബ്രിട്ടൻ കേന്ദ്രമായുള്ള ബയോടെക്​ സ്ഥാപനമായ സിനൈർജെൻ വ്യക്തമാക്കി. പ്രോട്ടീൻ ചികിത്സ ലഭ്യമാക്കുന്നതിലൂടെ ​രോഗികളെ അത്യാഹിത വിഭാഗത്തി​േലക്കു​ മാറ്റാനുള്ള സാധ്യത കുറക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി.

Tags:    
News Summary - Awaiting trials success, UK seals early access to 3 Covid-19 vaccine-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.