യന്ത്രത്തകരാര്‍: എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

പെർത്ത്: കാബിനിലെ വായുസമ്മർദം കുറഞ്ഞതിനെ തുടർന്നു എയർ ഏഷ്യ വിമാനം ഓസ്ട്രേലിയയിലെ പെർത്തിൽ അടിയന്തരമായി ഇറക്കി. പെർത്തിൽ നിന്നു 151 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ എയർ ഏഷ്യയുടെ എ320 വിമാനമാണ് തിരിച്ചിറക്കിയത്.

ടേക്ക് ഓഫ് ചെയ്ത് 25 മിനിറ്റിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. സങ്കേതിക തകരാറുമൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയർ ഏഷ്യ നൽകുന്ന വിശദീകരണം. ഓക്സിജൻ മാസ്ക് തൂക്കിയിട്ടിരിക്കുന്നതിന്‍റെയും ഒരു യാത്രക്കാരൻ വിമാനം താഴെയിറക്കാൻ ആവശ്യപ്പെട്ട ജീവനക്കാരോട് കയർത്ത് സംസാരിക്കുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങൾ പ്രദേശിക ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. 

അതേസമയം വായു സമ്മർദം കുറഞ്ഞതാണ് വിമാനം തിരിച്ചിറക്കാൻ കാരണമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

യാത്രക്കാർ സുരക്ഷിതരാണെന്നും യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും എയർ ഏഷ്യ പ്രസ്താവനയിലൂടെ അറിയിച്ചു. 2014 ഡിസംബറിൽ എയർ ഏഷ്യയുടെ വിമാനം ജാവ കടലിൽ തകർന്ന് വീണ് 162 പേർ കൊല്ലപ്പെട്ടിരുന്നു. 


 

Tags:    
News Summary - AirAsia flight returns to Perth after mid-air scare-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.