Posted On
date_range Updated On
date_range കാളപ്പോര് നിരോധിക്കണം എന്നാവശ്യപ്പെട്ട് ആയിരങ്ങളുടെ റാലി
മഡ്രിഡ്: നൂറ്റാണ്ടിലധികമായി തുടരുന്ന കാളപ്പോരിന് രാജ്യത്ത് നിരോധമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്പെയിനില്‍ ആയിരങ്ങളുടെ റാലി. തലസ്ഥാനമായ മഡ്രിഡിലാണ് കാളപ്പോര് വിരോധികള്‍ ഒത്തുകൂടിയത്. കാളപ്പോരിന് രാജ്യത്തെ ചില ഉത്സവങ്ങളില്‍ നിരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് റാലി.
കാസ്റ്റില സ്റ്റേറ്റ് സര്‍ക്കാറാണ് കഴിഞ്ഞ ജൂണില്‍ തങ്ങളുടെ അധികാര ദേശത്തിനകത്ത് നടക്കുന്ന ഫെസ്റ്റിവലുകളില്‍ കാളപ്പോരിന് നിരോധമേര്‍പ്പെടുത്തിയത്. മറ്റു സ്റ്റേറ്റുകളിലും സമാന നിയമം കൊണ്ടുവരണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.