Posted On
date_range Updated On
date_range ചൈനീസ് ഉദ്യോഗസ്ഥര്‍ പരുക്കന്മാരെന്ന് എലിസബത്ത് രാജ്ഞി
ലണ്ടന്‍: ചൈനീസ് ഉദ്യോഗസ്ഥര്‍ പരുക്കന്മാരെന്ന് പറയുന്ന എലിസബത്ത് രാജ്ഞിയുടെ വിഡിയോ പുറത്ത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് കഴിഞ്ഞ വര്‍ഷം നടത്തിയ ബ്രിട്ടന്‍ സന്ദര്‍ശനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു രാജ്ഞി. ബെക്കിങ്ഹാം കൊട്ടാരത്തില്‍ നടന്ന പാര്‍ട്ടിക്കിടെ ചൈനയിലെ ബ്രിട്ടീഷ് അംബാസഡര്‍ക്കൊപ്പം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുമായി സംസാരിക്കവെയാണ് രാജ്ഞിയുടെ പരാമര്‍ശം. സന്ദര്‍ശന സമയത്ത് സ്കോട്ട്ലന്‍ഡ് യാഡ് കമാന്‍ഡറായ ലൂസി ഡി ഓര്‍സിക്കായിരുന്നു സംരക്ഷണ ചുമതല. രാജ്ഞി പറയുന്നത് ലൂസി സമ്മതിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ലണ്ടനിലെ ഒരു ഛായാഗ്രാഹകന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ബ്രിട്ടനിലെ വിവിധ ചാനലുകള്‍ സംപ്രേഷണം ചെയ്തു. രാജ്ഞിയുടെ സ്വകാര്യ സംഭാഷണങ്ങളെ പറ്റി പ്രതികരിക്കാന്‍ തയാറല്ളെന്ന് ബെക്കിങ്ഹാം കൊട്ടാരം വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.