Posted On
date_range Updated On
date_range ബ്രിട്ടനിലെ പ്രഥമ മുസ് ലിം മേയർക്ക് നേരെ വംശീയാധിക്ഷേപം
ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാവും പ്രഥമ ലണ്ടന്‍ മുസ് ലിം മേയറുമായ സാദിഖ് ഖാന് നേരെ വംശീയാധിക്ഷേപം. സത്യപ്രതിജ്ഞാ ചടങ്ങിനിടെ തീവ്ര വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിങാണ് പുറം തിരിഞ്ഞുനിന്ന് അദ്ദേഹത്തെ അധിക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോള്‍ഡ് സ്മിത് സാദിഖ് ഖാനെ തീവ്രവാദിയായി ചിത്രീകരിച്ചിരുന്നു. അതേസമയം, പ്രൗഢഗംഭീരമായ ചടങ്ങില്‍ ആവേശകരമായ വരവേല്‍പാണ് ജനങ്ങളിൽ നിന്ന്ഖാന് ലഭിച്ചത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി തലസ്ഥാന നഗരത്തിൽ സാദിഖ് ഖാനിലൂടെ അധികാരം തിരിച്ച് പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.