Posted On
date_range Updated On
date_range എലിസബത്ത് രാജ്ഞിയുടെ കത്ത് 14000 പൗണ്ടിനു വിറ്റു
ലണ്ടന്‍: ഫിലിപ് രാജകുമാരനുമായി താന്‍ എങ്ങനെ പ്രണയത്തിലായെന്നു വിവരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്ത് നീണ്ട ലേലത്തിനൊടുവില്‍ 14000 പൗണ്ടിനു (പതിമൂന്നര ലക്ഷം രൂപ) വിറ്റു. മുമ്പ് 18ഓളം തവണ കത്ത് ലേലത്തില്‍വെക്കാന്‍ ശ്രമം നടന്നിരുന്നു. 1947ല്‍ 21ാം വയസ്സില്‍ ഫിലിപ് രാജകുമാരനുമായുള്ള വിവാഹത്തിനു മാസങ്ങള്‍മുമ്പ് ഗ്രന്ഥകാരനായ ബെറ്റി ഷ്യൂ എന്നയാള്‍ക്ക് എലിസബത്ത് രാജ്ഞി അയച്ചതായിരുന്നു ഈ കത്ത്. 13ാം വയസ്സില്‍ ഫിലിപ് രാജകുമാരനെ ആദ്യം കണ്ടുമുട്ടിയതടക്കമുള്ള തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ രാജ്ഞി കത്തില്‍ വിവരിക്കുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടന്‍ എലിസബത്ത് രാജ്ഞിയുടെ 90ാം പിറന്നാള്‍ ആഘോഷം കെങ്കേമമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.