Posted On
date_range Updated On
date_range മാര്‍പാപ്പയുടെ ആദ്യ പുസ്തകം ജനുവരിയില്‍
റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ പുസ്തകം ഇറ്റാലിയന്‍ പബ്ളിഷിങ് ഹൗസ് ജനുവരിയില്‍ പുറത്തിറക്കും. പുസ്തകത്തിന്‍െറ കവര്‍ പറുത്തിറക്കി. ‘ദ നെയിം ഓഫ് ഗോഡ് ഈസ് മെഴ്സി’ എന്നാണ് പുസ്തകത്തിന്‍െറ പേര്. മാധ്യമപ്രവര്‍ത്തകര്‍ക്കും വത്തിക്കാന്‍ വിദഗ്ധന്‍ ആന്ദ്രെ ടോര്‍ണെലിക്കും നല്‍കിയ അഭിമുഖങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.
ജനുവരി 12ന് ഇറ്റാലിയന്‍, ഇംഗ്ളീഷ്, ഫ്രഞ്ച്, പോര്‍ചുഗീസ്, സ്പാനിഷ്, ജര്‍മന്‍ ഭാഷകളിലായാണ് പുസ്തകമിറക്കുക. 84 രാജ്യങ്ങളില്‍ പുസ്തകം പ്രസിദ്ധീകരിക്കും. ബുധനാഴ്ച മാര്‍പാപ്പ ആഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.