Posted On
date_range Updated On
date_range നികുതി വെട്ടിപ്പ്: ഡോണൾഡ് ട്രംപിന്റെ കമ്പനി കുറ്റക്കാർ
ന്യൂയോർക്: നികുതി വെട്ടിപ്പ് കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്പനി കുറ്റക്കാരാണെന്ന് ന്യൂയോർക് സ്റ്റേറ്റ് കോടതി വിധിച്ചു. ഗൂഢാലോചന, ബിസിനസ് രേഖകൾ വ്യാജമാക്കൽ എന്നിവയടക്കം 17 കുറ്റങ്ങൾ ട്രംപ് ഓർഗനൈസേഷനിലെ രണ്ടു സ്ഥാപനങ്ങൾക്കെതിരെ തെളിഞ്ഞതായി രണ്ടംഗ ജൂറി ചൂണ്ടിക്കാട്ടി.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ശ്രമിക്കുന്ന ട്രംപിന് തിരിച്ചടിയാണ് വിധി. ട്രംപ് വിചാരണക്ക് ഹാജരായിരുന്നില്ല. 1.6 ദശലക്ഷം ഡോളർ വരെയാണ് പിഴ ചുമത്തുക. ജനുവരി 13നാണ് ശിക്ഷ വിധിക്കുക. വിധിക്കെതിരെ ഉയർന്ന കോടതിയെ സമീപിക്കുമെന്ന് ട്രംപുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.