കൊളംബിയൻ പ്രസിഡൻറ്​ സഞ്ചരിച്ച ഹെലികോപ്​ടറിനുനേ​െര ആക്രമണം

ബാഗോട്ട: കൊളംബിയൻ പ്രസിഡൻറ്​ ഇവാൻ ഡൂക്ക്​ മാർക്വേസ്​ സഞ്ചരിച്ചിരുന്ന ഹെലികോപ്​ടറിനു നേരെ വെടിവെപ്പ്​. കുകുട നഗരത്തിലെ കറ്റതുംബോ മേഖലയിലൂടെ സഞ്ചരിക്കവെ ഹെലികോപ്ടറിൽ നിരവധി തവണ ബുള്ളറ്റി​െൻറ പ്രഹരമേറ്റതായി ഇവാൻ ഡൂക്ക്​ അറിയിച്ചു. പ്രസിഡൻറിനെ കൂടാതെ, പ്രതിരോധ മന്ത്രി ഡീഗോ മൊലാനോ, ആഭ്യന്തരമന്ത്രി ഡാനിയേൽ പലാസിയോസ്​, ഗവർണർ സിൽവാനോ സെറാനോ എന്നിവരും ഹെലികോപ്​ടറിലു​ണ്ടായിരുന്നു.


സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഹെലികോപ്​ടറിലെ സുരക്ഷ ഘടകങ്ങളാണ്​ ആക്രമണത്തിൽനിന്ന്​ രക്ഷിച്ചതെന്നും പ്രസിഡൻറ്​ കൂട്ടിച്ചേർത്തു. ആ​ക്രമണത്തിനു​ പിന്നിൽ ആരെന്നു കണ്ടെത്താൻ അന്വേഷണത്തിന്​ ഉത്തരവിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.