Posted On
date_range Updated On
date_range നാനാത്വത്തെക്കുറിച്ച് ചൈനക്ക് ഒരു ചുക്കുമറിയില്ല –ദലൈലാമ
ടോക്യോ: വിവിധ സംസ്കാരങ്ങളുടെ സമന്വയത്തെക്കുറിച്ച് ചൈനക്ക് ഒന്നുമറിയില്ലെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത നിയന്ത്രണങ്ങൾ അസഹനീയമാണെന്നും തിബത്തൻ ആത്മീയ നേതാവ് ദലൈലാമ. ശിഷ്ടകാലം ഇന്ത്യയിൽതന്നെ ജീവിക്കാനാണ് ആഗ്രഹമെന്നും 86കാരനായ ദലൈലാമ പറഞ്ഞു. ടോക്യോ ഫോറിൻ കറസ്പോണ്ടൻറ്സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1959ലാണ് ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് മൂന്നാം തവണയും അധികാരത്തിൽ തുടരാൻ തയാറെടുക്കുന്നതിനെക്കുറിച്ച് ദലൈലാമ പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.