Posted On
date_range Updated On
date_range ബ്രസീൽ പ്രസിഡൻറിനെതിരെ കുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ
സാവോപോളോ: കോവിഡ് മഹാമാരി തടയുന്നതിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോക്കെതിരെ നരഹത്യകുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് രാജ്യത്ത് ആറുലക്ഷത്തിലേറെ പേരുടെ ജീവനെടുത്തത്. ഇത് മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് ബൊൽസൊനാരോക്കെതിരെ നടപടിക്ക് ശിപാർശ വന്നത്. സെനറ്റ് നടപടിയുൾപ്പെടെ ചീഫ് പ്രോസിക്യൂട്ടർ പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.