പാ​ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഓ​ഫി​സി​ന് സമീപം സ്ഫോ​ട​നം

ക​റാ​ച്ചി: രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പാ​കി​സ്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ക​റാ​ച്ചി​യി​ലെ ഓ​ഫി​സി​ന് സ​മീ​പം സ്ഫോ​ട​നം. പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച സ്ഫോ​ട​ക വ​സ്തു അ​ട​ങ്ങി​യ പ്ലാ​സ്റ്റി​ക് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​ന് പു​റ​ത്തു​ള്ള മാ​ലി​ന്യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​പ്പോ​ളാ​ണ് പൊ​ട്ടി​യ​ത്.

ചെ​റി​യ സ്ഫോ​ട​ന​മാ​ണു​ണ്ടാ​യ​ത്. ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ടൈ​മ​ർ ഘ​ടി​പ്പി​ച്ച 400 ഗ്രാം ​ഭാ​ര​മു​ള്ള ബോം​ബ് പൊ​ട്ടി​യി​ല്ല. രാ​ത്രി ഒ​മ്പ​തി​നും പ​ത്തി​നു​മി​ട​ക്ക് നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ബോം​ബ് പൊ​ട്ടി​യി​രു​ന്നെ​ങ്കി​ൽ ആ​ള​പാ​യ​ത്തി​നും ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മാ​യി​രു​ന്നു. അ​തി​നി​ടെ ക​റാ​ച്ചി​യി​ൽ ​മ​റ്റൊ​രി​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു.

Tags:    
News Summary - Blast near Pakistan Election Commission office ahead of Feb 8 polls: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.