Posted On
date_range Updated On
date_range അമേരിക്കൻ പൗരൻ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചു
ബെയ്ജിങ്: അമേരിക്കൻ പൗരൻ ചൈനയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചു. ചൈനയിലെ ജിൻയിന്താൻ ആശുപത്രിയിൽ ഫെബ്രുവരി ആറിനായിരുന്നു മരണം. യു.എസ് എംബസി വക്താവ് ശനിയാഴ്ചയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ചൈനയിലെ കൊറ ോണബാധ ഏറ്റവും രൂക്ഷമായ വുഹാനിലാണ് അമേരിക്കൻ പൗരൻ താമസിച്ചിരുന്നത്.
കൊറോണവൈറസ് ബാധയേറ്റ് മരിച്ച അമ േരിക്കൻ പൗരൻെറ കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുന്നതായി എംബസി വക്താവ് അറിയിച്ചു. കുടുംബത്തിൻെറ സ്വകാര്യത മാനിച്ച് മറ്റ് വിവരങ്ങൾ പുറത്ത് വിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചവരെ മറ്റ് രാജ്യങ്ങളിലെ 19 പേരാണ് ചൈനയിൽ കൊറോണ ബാധയെ തുടർന്ന് ചികൽസ തേടിയത്. ഇതിൽ രണ്ട് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 17 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.