ഇസ്താംബുൾ: തുർക്കിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മൂന്ന് മരണം. 177 യാത്രക്കാർക്ക് പരിക്കേറ്റു. റൺവേയി ൽ നിന്ന് തെന്നിമാറിയതോടെ വിമാനം മൂന്നായി പിളരുകയായിരുന്നു. ഇസാമിർ പ്രവശ്യയിലെ സാബിഹ ഗോക്കൻ എയർപോർട്ടിലാണ് സംഭവമുണ്ടായത്.
ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയാണ് അപകടകാരണമെന്നാണ് സൂചന. സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു.
പെഗാസസ് എയർലൈൻസിൻെറ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഏത് രാജ്യത്ത് നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല. വിമാനം തെന്നിമാറിയതിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.