Posted On
date_range Updated On
date_range കൊറിയൻ അതിർത്തിയിൽ കിമ്മിനെ കാണാൻ ട്രംപ്
പ്യോങ്യാങ്: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൊറിയൻ അതിർത്തിയിൽ വെച ്ച് ചർച്ച നടത്താൻ തയാറെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ജി20 ഉച്ചകോടിക്കു ശേഷം ട്രംപ് ദക്ഷിണ കൊറിയ സന്ദർശിക്കുന്നുണ്ട്. ഇരു കൊറിയകളെയും വിഭജിക്കുന്ന അതിർത്തിയിൽ വെച്ച് കിമ്മുമായി കാണാമെന്നാണ് കണക്കുകൂട്ടൽ.
അതിർത്തിയിൽ വെച്ച് കിമ്മിന് കൈകൊടുത്ത് ഹലോ പറയാൻ ആഗ്രഹിക്കുന്നതായി ട്രംപ് ട്വീറ്റ് ചെയ്തു. ‘‘താൽപര്യമുള്ള നിർദേശമാണ് ട്രംപ് മുന്നോട്ടുവെച്ചത്. എന്നാൽ, കൂടിക്കാഴ്ചയെ സംബന്ധിച്ച് ഞങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല’’ -ഉത്തര കൊറിയ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.