ഇന്ത്യ വഴി ബംഗ്ലാദേശ്​-നേപ്പാൾ ബസ്​ സർവിസ്​: പരീക്ഷണ ഒാട്ടം തുടങ്ങി

ധാ​ക്ക: ഇ​ന്ത്യ വ​ഴി ബം​ഗ്ലാ​ദേ​ശി​നും നേ​പ്പാ​ളി​നു​മി​ട​യി​ൽ ന​ട​ത്തു​ന്ന ബ​സ്​ സ​ർ​വി​സി​​​െൻറ പ​രീ​ക്ഷ​ണ ഒാ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യി. ധാ​ക്ക​യി​ൽ​നി​ന്ന്​ കാ​ഠ്​​മ​ണ്ഡു​വി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ബം​ഗ്ലാ​ദേ​ശ്​ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​​​െൻറ (ബി.​ആ​ർ.​ടി.​സി) ര​ണ്ട്​ ബ​സു​ക​ളാ​ണ്​ പു​റ​പ്പെ​ട്ട​ത്. 25 ബം​ഗ്ലാ​ദേ​ശു​കാ​ർ, 12 ഇ​ന്ത്യ​ക്കാ​ർ, ആ​റ്​ നേ​പ്പാ​ളു​കാ​ർ, ഒ​രു ഏ​ഷ്യ​ൻ ഡെ​വ​ല​പ്​​മ​​െൻറ്​ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ്​ ബ​സി​ലു​ള്ള​ത്. സ​ർ​വി​സ്​ ബി.​ആ​ർ.​ടി.​സി ചെ​യ​ർ​മാ​ൻ ഫ​രീ​ദു​ദ്ദീ​ൻ അ​ഹ്​​മ​ദ്​ ഫ്ലാ​ഗ്​ ഒാ​ഫ്​ ചെ​യ്​​തു. ബം​ഗാ​ളി​ലെ സി​ലി​ഗു​രി ജി​ല്ല വ​ഴി​യാ​ണ്​ ബ​സ്​ ക​ട​ന്നു​പോ​കു​ക. 1,200 കി.​മീ​റ്റ​റാ​ണ്​ സ​ർ​വി​സി​​​െൻറ ദൂ​രം. പ​രീ​ക്ഷ​ണ ഒാ​ട്ട​ത്തി​ന്​ പി​ന്നാ​ലെ സ്ഥി​രം സ​ർ​വി​സ്​ യാ​ഥാ​ർ​ഥ്യ​മാ​വു​മെ​ന്ന്​ ഫ​രീ​ദു​ദ്ദീ​ൻ അ​ഹ്​​മ​ദ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Trial run of Bangladesh-India-Nepal bus service flagged off http://bit.ly/2JjkoHs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.