Posted On
date_range Updated On
date_range സുഷമ സ്വരാജിെൻറ വിയറ്റ്നാം സന്ദർശനത്തിന് തുടക്കം
ഹനോയ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ വിയറ്റ്നാം സന്ദർശനം ആരംഭിച്ചു. വിയറ്റ്നാം തലസ്ഥാനമായ ഹനോയിൽ ഞായറാഴ്ച രാത്രിയാണ് സുഷമ വിമാനമിറങ്ങിയത്. വിയറ്റ്നാമും കംബോഡിയയും ഉൾക്കൊള്ളുന്ന സന്ദർശനം നാലുദിവസം നീണ്ടുനിൽക്കും.
ആസിയാൻ മേഖലയിലെ തന്ത്രപ്രധാന രാജ്യങ്ങളുമായി ബന്ധം ശക്തമാക്കലാണ് സന്ദർശന ലക്ഷ്യം. സമുദ്രാന്തര സുരക്ഷ, ഉൗർജം തുടങ്ങിയ വിഷയങ്ങൾ ഇരു രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ വിഷയങ്ങളാകും. വിയറ്റ്നാം ഉപ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.