കാബൂൾ: മാസങ്ങളുടെ ശാന്തതക്കുശേഷം അഫ്ഗാനിസ്താനിൽ വീണ്ടും അരങ്ങേറിയ ഭീകരാക്രമ ണത്തിൽ ആറു മരണം. തലസ്ഥാനമായ കാബൂളിലെ മാർഷൽ ഫഹീം സൈനിക അക്കാദമിക്കു തൊട്ടരികി ലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിലാണ് നാലു സൈനികരും രണ്ടു സാധാരണക്കാരും കൊല്ലപ് പെട്ടെതന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരിൽ നാലു വിദേശികളുമുണ്ട്.
‘‘സുരക്ഷാ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന അക്കാദമിയിലേക്ക് പ്രവേശിക്കാനിരിക്കുന്ന വാഹനത്തിനുനേരെ നടന്നടുത്ത ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. വൻ സ്ഫോടനമാണ് നടന്നത്. സ്ഫോടനശേഷം വെടിയൊച്ചയും കേട്ടു’’ -സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യത്വത്തിനുേനരെയുള്ള കുറ്റകൃത്യമാണ് ഉണ്ടായതെന്ന് അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനി പ്രതികരിച്ചു.
സംഭവം സംബന്ധിച്ച് അറിയില്ലെന്നാണ് താലിബാൻ പ്രതികരിച്ചത്. രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റിെൻറ സാന്നിധ്യം ഇപ്പോഴും സജീവമാണ്. അമേരിക്കയുമായി സംഭാഷണങ്ങൾ നടക്കുന്നതിനാൽ നാളുകളായി ഇത്തരം ആക്രമണങ്ങളിൽനിന്ന് താലിബാൻ വിട്ടുനിൽക്കുകയാണെന്ന് നിരീക്ഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.