Posted On
date_range Updated On
date_range അഫ്ഗാനിൽ ശിയാ പള്ളിക്ക് നേരെ ചാവേറാക്രമണം: 30 പേർ കൊല്ലപ്പെട്ടു
ഹെറാത്ത്: അഫ്ഗാനില്‍ ശിയാ പള്ളിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറാത്തിലെ ജവാദ്യ പള്ളിയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരിൽ നിരവധി പേരുന്ന നില അതീവ ഗുരുതരമാണ്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്. രണ്ടു ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പോലീസ് അറിയിച്ചു. പ്രാർഥന നടക്കുന്നതിനിടെ ഒരാൾ തോക്കുമായി പള്ളിക്കകത്ത് കയറി വെടിയുതിർക്കുയും മറ്റെയാൾ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. അക്രമികൾ ഇരുവരും െകാല്ലപ്പെട്ടു. ആക്രമണത്തിെൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിലെ ന്യൂനപക്ഷമായ ശിയാ വിഭാഗക്കാർ ഏറെയുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.