കാണാതായ സോൾ മേയർ മരിച്ച നിലയിൽ; ദുരൂഹതയാരോപിച്ച്​ മകൾ

സോൾ/ദ.കൊറിയ: കഴിഞ്ഞ ദിവസം കാണാതായ സോൾ മേയർ പാർക്ക്​ വൺ സൂണി​​െൻറ മൃതദേഹം ഏഴ്​ മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയതിന്​ പിന്നാലെ മരണത്തിൽ ദുരൂഹതയാരോപിച്ച്​ കുടുംബം രംഗത്തെത്തി. മകളായിരുന്നു പിതാവിനെ കാണാനില്ലെന്ന്​ കാട്ടി പരാതി നൽകിയിരുന്നത്​. എന്നാൽ അദ്ദേഹത്തി​​െൻറ മൊബൈൽ ഫോണി​​െൻറ ലാസ്റ്റ് സിഗ്നൽ ലഭിച്ച ദക്ഷിണ കൊറിയയിലെ മൗണ്ട് ബുഗാക്കിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിന്​ പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന്​ മകൾ അധികൃതരോട്​ ആവശ്യപ്പെട്ടു. 

ആത്മഹത്യ ചെയ്​തതാണെന്നാണ്​ പ്രാഥമിക നിഗമനം. കാണാതാകുന്നതിനു തലേദിവസം അദ്ദേഹത്തി​​െൻറ ഓഫീസിലെ വനിതാ ജീവനക്കാരി പാർക്ക്​ വൺ സൂണിനെതിരെ ലൈംഗികാതിക്രമത്തിനു പരാതി നൽകിയിരുന്നെന്നും അതിൽ മനം നൊന്ത ആത്മഹത്യ ചെയ്തതാകാമെന്നുമാണ്​ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർ ചെയ്യുന്നത്​. സിയോളിലുള്ള പാർക്കി​​െൻറ വസതിയിൽ വെച്ച്​ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. "എന്നോട് എല്ലാവരും ക്ഷമിക്കണം. എ​​െൻറ കുടുംബത്തോടും ഞാൻ മാപ്പ്​ ചോദിക്കുന്നു. അവർക്ക്​ ഞാൻ എന്നും വേദനമാത്രമാണ്​ സമ്മാനിച്ചത്​. ഒപ്പം നിന്നവർക്കും സഹകരിച്ചവർക്കും നന്ദി" എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്​.

രാജ്യത്തെ ഏറ്റവും ശക്തനായ രണ്ടാമത്തെ നേതാവായിരുന്ന പാർക്ക്​ 2022ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്​ സ്ഥാനാർത്ഥിയായും സ്ഥാനമുറപ്പിച്ചിരുന്നു. പാർക്കി​​െൻറ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല.

64 കാരനായ മുൻ മനുഷ്യാവകാശ അഭിഭാഷകൻ ദക്ഷിണ കൊറിയൻ ചരിത്രത്തിലെ ആദ്യത്തെ ലൈംഗികാതിക്രമക്കേസിലെ ഇരയെ പ്രതിനിധീകരിച്ചിരുന്നു. രാഷ്ട്രീയത്തിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം ഒൻപത് വർഷം സോൾ മേയറായി സേവനമനുഷ്ഠിച്ചു. അഴിമതിക്ക് ജയിലിലായ പ്രസിഡൻറ്​ പാർക്ക് ജെൻ ഹുയിനെ പരസ്യമായി എതിർത്ത നേതാവായിരുന്ന പാർക്ക്​ സോളിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മേയർ കൂടിയാണ്​​. 

മേയറുടെ മരണ വാർത്തക്ക്​ പിന്നാലെ ആയിരങ്ങളാണ്​ അദ്ദേഹത്തി​​െൻറ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക്​ മുന്നിൽ തടിച്ചുകൂടിയത്​. ‘നിങ്ങൾ ഇങ്ങനെ പോകരുത്​.. ഞങ്ങൾ താങ്കളെ സ്​നേഹിക്കുന്നു... തടിച്ചുകൂടിയ ജനങ്ങൾ കണ്ണീർ പൊഴിച്ചുകൊണ്ട്​ വിളിച്ചുപറഞ്ഞതായി കൊറിയൻ മാധ്യമമായ യോൻഹാപ്​ റിപ്പോർട്ട്​ ചെയ്​തു. 

Tags:    
News Summary - Seoul mayor found dead-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.