രണ്ടാം ലോക മഹായുദ്ധത്തില്‍ വേര്‍പിരിഞ്ഞ സഹോദരിമാര്‍ കണ്ടുമുട്ടി; 78 വര്‍ഷത്തിനു ശേഷം

ന്യൂയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പ്രക്ഷുബ്ധതയില്‍ വേര്‍പിരിഞ്ഞ റഷ്യന്‍ സഹോദരിമാര്‍ 78 വര്‍ഷത്തിന ുശേഷം വീണ്ടും ഒന്നിച്ചു. 92ഉം 94ഉം വയസുള്ള യൂലിയയും റൊസാലിന ഖരിറ്റനോവയുമാണ് നീണ്ട വർഷങ്ങൾക്കൊടുവിൽ കണ്ടുമുട്ടി യത്. ഒരു ടെലിവിഷന്‍ ഷോയാണ് സഹോദരിമാരെ ഒരുമിപ്പിക്കാന്‍ കാരണമായത്.

റഷ്യന്‍ ആഭ്യന്തര മന്ത്രാലയമാണ് സഹോദരിമ ാരുടെ കൂടിക്കാഴ്ചയുടെ വിഡിയോ പുറത്തുവിട്ടത്. യൂലിയയും റൊസാലിനയും പരസ്പരം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്ന തും അവരുടെ കുടുംബാംഗങ്ങള്‍ സന്തോഷാശ്രുക്കളോടെ വീക്ഷിച്ചു.

കൗമാരപ്രായത്തില്‍ സഹോദരിമാര്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇപ്പോള്‍ വോള്‍ഗോഗ്രാഡ് എന്നറിയപ്പെടുന്ന നഗരം രണ്ടാം ലോക മഹായുദ്ധത്തില്‍ രക്തരൂക്ഷിതമായ സ്ഥലങ്ങളിലൊന്നായിരുന്നു. നാസികളില്‍ നിന്ന് രക്ഷപ്പെടാനായി സിവിലിയന്മാര്‍ ആ നഗരത്തില്‍ നിന്ന് പലായനം ചെയ്യേണ്ടതായി വന്നു. അങ്ങനെയാണ് 1942ല്‍ ഇവര്‍ക്ക് വേര്‍പിരിയേണ്ടി വന്നത്.

അന്ന് 14 വയസുണ്ടായിരുന്ന യൂലിയയെ അമ്മയോടൊപ്പം വടക്ക് 500 കിലോമീറ്റര്‍ അകലെ പെന്‍സ നഗരത്തിലേക്ക് മാറ്റി. 16കാരിയായ റോസലിനയെ പിതാവിന്‍റെ ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം 1,400 കിലോമീറ്റര്‍ അകലെ വ്യാവസായിക നഗരമായ ചെല്യാബിന്‍സ്കിലേക്കും മാറ്റി. എന്നെങ്കിലും പരസ്പരം കാണുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചതെന്ന് ഇരുവരും പറഞ്ഞു.

അമ്മയുടെ സഹോദരിയെ കണ്ടെത്താന്‍ യൂലിയയുടെ മകള്‍ സഹായം അഭ്യർഥിച്ചതനുസരിച്ചാണ് പൊലീസും ഇവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്. കാണാതായ കുടുംബാംഗങ്ങളെ തിരയുന്ന ഒരു ടെലിവിഷന്‍ ഷോയിലൂടെ റോസാലിനയും സഹോദരിയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ടെലിവിഷന്‍ ഷോയില്‍ റോസാലിന പ്രത്യക്ഷപ്പെട്ടത് റഷ്യന്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെയാണ് ഇരുവരുമായി ബന്ധപ്പെട്ടതും പുനഃസ്സമാഗമത്തിന് വഴിയൊരുങ്ങിയതും.

Tags:    
News Summary - Russian sisters reunite 78 years after wartime separation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.