Posted On
date_range Updated On
date_range ഇറാഖിൽ അമേരിക്കൻ സേനാ താവളത്തിൽ റോക്കറ്റ് ആക്രമണം
കിർക്കുക്ക്: ഇറാഖിലെ കിർകുക്കിൽ അമേരിക്കൻ സേനാ സാന്നിധ്യമുള്ള ഇറാഖി സൈനിക ക്യാമ്പിനു നേരെ റോക്കറ്റ് ആക്ര മണം. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിവരങ്ങൾ അറിവായിട്ടില്ല.
കഴിഞ്ഞ ഡിസംബറിൽ ഇവിടെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരു അമേരിക്കൻ കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിനുപിന്നിൽ ഹിസ്ബുല്ലയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ 25 ഹിസ്ബുല്ല അംഗങ്ങളും മരിച്ചു. ഇതിനു പിന്നാലെ, ഇറാൻ സേനാ തലവൻ കാസിം സുലൈമാനി െകാല്ലപ്പെട്ട ആക്രമണവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.