Posted On
date_range Updated On
date_range ബ്രിട്ടീഷ് കോടീശ്വരനും ഭാര്യയും കൊല്ലപ്പെട്ടു
ബാേങ്കാക്: ബ്രിട്ടീഷ് കോടീശ്വരനെയും ഭാര്യയെയും തായ്ലൻഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അലൻ ഹോഗിെൻറയും (64) തായ്ലൻഡുകാരിയായ ഭാര്യ നോഡ് സുഡാെൻറയും (64) മൃതദേഹങ്ങൾ കുഴിച്ചുമൂടിയ നിലയിലാണ് ഫ്രായെ പ്രവിശ്യയിലെ വീട്ടിൽ കണ്ടെത്തിയത്.
ഹോഗ് വെടിയേറ്റും ഭാര്യ ചുറ്റികകൊണ്ട് അടിയേറ്റുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ദമ്പതികളെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിെൻറ നിഗമനം. മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.