ഖത്തർ: ഇന്ത്യക്കാർക്ക് ഇനി ഐ.സി.ബി.എഫിലും കോൺസുലർ സേവനങ്ങൾ

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ബി.എഫി​​​െൻറ (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം) തുമാമയിലെ ഓഫീസിലും ഇനി മുതൽ ഇന്ത്യക്കാർക്ക് കോൺസുലർ സേവനങ്ങൾ ലഭ്യമാകും.

നവജാത ശിശുക്കൾക്കുള്ള പുതിയ പാസ്​പോർട്ടുകൾക്കായും കുട്ടികളുടെയും മുതിർന്നവരുടെയും പാസ്​പോർട്ടുകൾ പുതുക്കുന്നതിനും ഇനി മുതൽ തുമാമയിലെ ഐ.സി.ബി.എഫ് ഓഫീസിനെയും സമീപിക്കാം. നുഐജയിലെ ഇ​ൻറ​േഗ്രറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സ​​​െൻറർ വില്ല നമ്പർ 47ലാണ് ഐ.സി.ബി. എഫ് ഓഫീസ്​ സ്​ഥിതി ചെയ്യുന്നത്.

സേവനങ്ങൾക്ക്​ അപേക്ഷ സമർപ്പിക്കുന്നതിന് getappointment.icbfqatar.org എന്ന ലിങ്കിൽ കയറി അപ്പോയൻറ്​മ​​​െൻറ് എടുക്കണം. ഇഹ്തിറാസ്​ ആപ്പിൽ പച്ച നിറം തെളിയുന്നവർക്ക്  മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഓഫിസീലും പരിസരത്തും സാമൂഹിക അകലം പാലിക്കണം. അപ്പോയൻറ്​മ​​​െൻറ്​ എടുക്കാത്തവർക്ക്​ നേരിട്ട്​ ഓഫിസിൽ എത്താൻ സാധ്യമല്ല. വിവരങ്ങൾക്ക്​: 77867794.

ഇതോടെ ഇന്ത്യൻ എംബസിക്ക് പുറമേ ഐ.സി.ബി.എഫ്, ഐ.സി.സി എന്നിവിടങ്ങളിലും ഇന്ത്യക്കാർക്ക് കോൺസുലാർ  സേവനങ്ങൾ ലഭ്യമാകുകയാണ്​. 

​െഎ.സി.സി.യിലെ സേവനങ്ങൾ ഇങ്ങനെ

കോവിഡി​​​​െൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന കോൺസുലാർ സേവനങ്ങൾ അബൂഹമൂറിലെ ഇന്ത്യൻ കൾച്ചറൽ  സ​​​െൻററിൽ (ഐ.സി.സി) നേരത്തേ പുനരാരംഭിച്ചിരുന്നു. ചില അസൗകര്യങ്ങളാൽ ഇത്​ നിർത്തിവച്ചെങ്കിലും ഉടൻ പുനരാംരംഭിക്കും. https://getappointment.iccqatar.com/ എന്ന ലിങ്കിലൂടെയാണ്​ സേവനങ്ങൾക്കുള്ള  അപ്പോയൻറ്മ​​​െൻറുകളെടുക്കേണ്ടത്​. ആദ്യം ലഭിക്കുന്ന അപ്പോയൻറ്മ​​​െൻറുകളായിരിക്കും പരിഗണിക്കുക.

ഐ.സി.സി.യിലെ അപ്പോയൻറ്മ​​​െൻറുകൾ ടെലിഫോണിൽ ലഭ്യമല്ല. അപ്പോയൻറ്മ​​​െൻറുകൾക്കായുള്ള പുതിയ ഒൺലൈൻ  സംവിധാനം നിലവിൽ വന്നതോടെയാണ്​ ടെലിഫോൺ  ബുക്കിംഗ് നിർത്തിവെച്ചത്​.

LATEST VIDEO

Full View
Tags:    
News Summary - qatar consulate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.