ബെയ്ജിങ്: ലോകത്തെ ഭീതിയുടെ മുനയിലാക്കിയ കൊറോണ വൈറസ് ബാധിച്ച് ചൈനക്കു പുറത്ത ് ആദ്യ മരണം ഫിലിപ്പീൻസിൽ. രോഗബാധയുടെ കേന്ദ്രമായ വൂഹാനിൽനിന്നെത്തിയ 44കാരനായ ചൈ നീസ് പൗരനാണ് മനിലയിലെ ആശുപത്രിയിൽ മരിച്ചത്. ചൈനയിൽ 304 പേർ ഇതിനകം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്. ചൈനയിൽ മാത്രം 14,380 പേരിൽ രോഗം സ്ഥിരീകരിച്ചു. മറ്റു രാജ്യങ ്ങളിൽ 171 പേരിലും രോഗം കണ്ടെത്തി.
ചൈനയിലേക്ക് യാത്ര വിലക്കേർപ്പെടുത്തിയും വിമാനങ്ങൾ സർവിസ് റദ്ദാക്കിയും പൗരന്മാരെ പ്രത്യേക വിമാനങ്ങളിൽ ഒഴിപ്പിച്ചും മറ്റു രാജ്യങ്ങൾ നടപടി ശക്തമാക്കി. യു.എസ്, സിംഗപ്പൂർ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ചൈനയിൽനിന്നുള്ളവർക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചു.
17,380 കോടി ഡോളർ സാമ്പത്തിക ഉത്തേജനം
(12,42,652 കോടി രൂപ) അടിയന്തരമായി വിപണിയിലിറക്കാൻ ചൈനീസ് സെൻട്രൽ ബാങ്ക് തീരുമാനിച്ചു. പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്ക് ആവശ്യമായ തുക ഇതുവഴി അനുവദിക്കാനാണ് തീരുമാനം. അതേസമയം, മിക്ക സ്ഥാപനങ്ങളും അവധി രണ്ടാഴ്ചകൂടി നീട്ടാൻ തീരുമാനമെടുത്തിട്ടുണ്ട്. ചില നഗരങ്ങളിൽ കടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങുന്നവർ തീരെ കുറവാണ്.
ഒരു നഗരംകൂടി അടച്ചു
വൈറസിെൻറ പ്രഭവ കേന്ദ്രമായ വൂഹാന്‍ പുറമെ ചൈനയിൽ ഒരു നഗരം കൂടി സമ്പൂർണമായി അടച്ചു. കിഴക്കൻ ചൈനയിലെ വെൻഷൂ പട്ടണമാണ് ഞായറാഴ്ചയോടെ അടച്ചത്. രണ്ടു ദിവസത്തിലൊരിക്കൽ കുടുംബത്തിലെ ഒരാൾക്കു മാത്രം പുറത്തുപോയി അടിയന്തര വസ്തുക്കൾ വാങ്ങാൻ അനുവാദമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.