കൊറോണയെ ഭയന്ന്​ പ്ലാസ്റ്റിക്​ പുതച്ച്​ വിമാനത്തിൽ രണ്ടുപേർ; കൊഞ്ചം ഓവറല്ലേ എന്ന്​ സോഷ്യൽമീഡിയ

സിഡ്​നി: കൊറോണ (​കോവിഡ്​ 19) വൈറസിനെ ഭയന്ന്​ പ്ലാസ്റ്റിക്​ കവർ പുതച്ച്​ വിമാനത്തിൽ യാത്ര ചെയ്​ത രണ്ടുപേരെ കു റിച്ച്​ ചർച്ചചെയ്യുകയാണ്​ സമൂഹ മാധ്യമങ്ങൾ. ആസ്​ട്രേലിയൻ വിമാനത്തിലാണ്​ സംഭവം. യുവതിയും യുവാവുമാണ്​ കൊറോണ വ ൈറസ്​ ബാധ​ തടയാൻ അധിക സുരക്ഷാ കവചമെന്നോണം പ്ലാസ്റ്റിക്​ ഉപയോഗിച്ച്​ സഹയാത്രക്കാരെ ഭീതിയിലാഴ്​ത്തിയത്​. ശര ീരമാസകലം മറക്കുന്ന പ്ലാസ്​റ്റിക്​ കവറിന്​ പുറമേ മാസ്​കും ഗ്ലൗസും ഇരുവരും ഉപയോഗിച്ചിട്ടുണ്ട്​.

സഹയാത്രക്കാരിലൊരാൾ അത്​ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തതോടെ ഇരുവരെയും കളിയാക്കിയും മറ്റും പോസ്റ്റുകൾ വരാൻ തുടങ്ങുകയായിരുന്നു.

വിമാനത്തിൽ മറ്റുള്ളവർ ശ്വസിക്കുന്ന വായു തന്നെയാണ്​ ഇരുവരും ശ്വസിക്കുന്നത്​. പിന്നെ ഇതുകൊണ്ടെന്ത്​ കാര്യമെന്ന്​ ഒരു ട്വിറ്റർ യൂസർ ചോദിച്ചു. പേടിച്ചു മരിക്കുന്നതിലും ഭേദം വൈറസ്​ ബാധിച്ച്​ മരിക്കലാണെന്ന്​ മറ്റൊരാൾ.

പ്ലാസ്റ്റിക്​ ആവരണത്തിന്​ പുറത്ത്​ ഒരുപക്ഷേ വൈറസ്​ ഒട്ടിപ്പിടുച്ചിരുന്നാൽ അത്​ അഴിച്ചുമാറ്റു​േമ്പാൾ ഇരുവരിലേക്കും പടരില്ലേ എന്നായിരുന്നു തമാശ രൂപേണ മറ്റൊരാളുടെ കമൻറ്​.

ഈ ലോകത്ത്​ മറ്റൊരാൾക്കും അറിയാത്ത എന്തോ ഒന്ന്​ ഇരുവർക്കും അറിയാം. ആ പ്ലാസ്റ്റികിനകത്ത്​ അയാൾ സുരക്ഷിതനാണെന്ന്​ ഞാൻ വിശ്വസിക്കുന്നു. -ഇങ്ങനെ തുടരുന്നു രസകരമായ കമൻറുകൾ.

Tags:    
News Summary - Passengers Wrap Themselves In Plastic On Flight Over Coronavirus-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.