Posted On
date_range Updated On
date_range പാക് ഗായിക രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നു
ഇസ്ലമാബാദ്: പാകിസ്താൻ ടെലിവിഷൻ താരവും ഗായികയുമായ രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നു. ഖൈബർ പഖ്തുൻഖ്വയിലെ നൗഷേര കലാൻ ഏരിയയിലാണ് സംഭവം.
സഹോദരൻ ഉബൈദുള്ളക്കൊപ്പം ഹക്കിമാബാദിലെ വീട്ടിലാണ് രേഷ്മ താസമിച്ചിരുന്നത്. വീട്ടിലെത്തിയ ഭർത്താവ് ഫൈദ ഖാൻ വഴക്കുണ്ടാക്കുകയും രേഷ്മക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. സഹോദരനെത്തി രേഷ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിനു ശേഷം ഇയാൾ രക്ഷപ്പെട്ടു.
ഫൈദ ഖാെൻറ നാലാം ഭാര്യയാണ് കൊല്ലപ്പെട്ട രേഷ്മ. പഷ്തോ ഗാനങ്ങളിലൂടെ പ്രശ്സതയാണ് രേഷ്മ. പാകിസ്താനി സീരിയലായ ‘ഷോബൽ ഗോൽന’യിലൂടെ അറിയപ്പെടുന്ന നടി കൂടിയാണ് അവർ.
ഫൈദ ഖാനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.