Posted On
date_range Updated On
date_range ഭര്‍ത്താവിന്‍െറ അവിഹിതബന്ധം യുവതിയോട് വെളിപ്പെടുത്തി വളര്‍ത്തു തത്ത
കുവൈത്ത് സിറ്റി: വളര്‍ത്തുതത്ത കാരണം വീട്ടുകാരന്‍ ജയിലില്‍ പോവേണ്ടിവന്ന കഥ കേട്ടിട്ടുണ്ടോ? വളര്‍ത്തു തത്ത വേലക്കാരിയുമായുള്ള അവിഹിതം ഭാര്യയോട് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് കുവൈത്തില്‍ ഒരു ഭര്‍ത്താവ് കോടതി കയറി.
വേലക്കാരിയുമായുള്ള ഭര്‍ത്താവിന്‍െറ സംഭാഷണം ഇവര്‍ക്കു മുമ്പാകെ തത്ത അനുകരിക്കുകയായിരുന്നു. ഇത് കേട്ട ഉടന്‍തന്നെ ഭാര്യ കുവൈത്തിലെ ഹവാലി പൊലീസില്‍ പരാതി നല്‍കി. പ്രതീക്ഷിച്ചതിലും നേരത്തെ ഓഫിസില്‍നിന്ന് മടങ്ങിയത്തെുമായിരുന്ന തന്നെ കണ്ട് ഭര്‍ത്താവ് അമ്പരക്കുകയും വല്ലാതാവുകയും ചെയ്തിരുന്നതായും ഇവര്‍ പറയുന്നു.
പരസ്ത്രീ ബന്ധം നിയമവിരുദ്ധമാണ് കുവൈത്തില്‍. എന്നാല്‍ തത്തയുടെ മൊഴി തെളിവായി സ്വീകരിക്കാന്‍ കഴിയില്ളെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെ യുവാവ് തല്‍ക്കാലം രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.