ഹെബ്രോണിൽ ഇസ്രായേൽ സേന ഫലസ്​തീനിയെ വെടിവെച്ചുകൊന്നു

തെ​ൽ​അ​വീ​വ്​: ഹെ​ബ്രോ​ണി​ൽ ഇ​സ്രാ​യേ​ൽ സേ​ന ഫ​ല​സ്​​തീ​നി​യെ വെ​ടി​വെ​ച്ചു​കൊ​ന്നു. സേ​നാം​ഗ​ത്തെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ്​ അ​തി​ക്ര​മ​മെ​ന്ന്​ ഫ​ല​സ്​​തീ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഹെ​ബ്രോ​ണി​ലെ താ​മ​സ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ്​ ആ​രി​ഫ്​ രി​ഫാ​യി അ​ൽ​അ​ത്​​റാ​ശ്​​ എ​ന്ന 42കാ​ര​നാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

ഹെ​ബ്രോ​ൺ പ​ട്ട​ണ​ത്തി​ലെ ഇ​ബ്രാ​ഹീ​മി പ​ള്ളി​ക്ക്​ സ​മീ​പ​മാ​ണ്​ സം​ഭ​വം. വെ​ടി​യു​തി​ർ​ത്ത ശ​ബ്​​ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന്​ സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ഒ​രാ​ൾ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​ണ്​ ക​​ണ്ട​തെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

വെ​സ്​​റ്റ്​ ബാ​ങ്കി​ൽ ഫ​ല​സ്​​തീ​നി​ക​ൾ​ക്കെ​തി​രാ​യ സൈ​നി​കാ​തി​ക്ര​മ​ങ്ങ​ൾ ഇൗ ​ആ​ഴ്​​ച​ക​ളി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്​​ച വ​ട​ക്ക​ൻ വെ​സ്​​റ്റ്​ ബാ​ങ്കി​ൽ സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Palestinian Shot Dead After Stabbing Israeli Soldier in Hebron -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.