വിദേശകാര്യമന്ത്രിക്ക്​ പിന്നാലെ പാക്​ ആരോഗ്യമന്ത്രിക്കും കോവിഡ്​

ഇസ്ലാമാബാദ്​: പാകിസ്​താൻ വിദേശകാര്യമന്ത്രിക്ക്​ പിന്നാലെ ആരോഗ്യമന്ത്രിക്കും കോവിഡ്​ സ്​ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഡോ. സഫർ മിശ്ര​ കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ നിരീക്ഷണത്തിൽപോയി. ഇദ്ദേഹം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന്​ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരന്നതായിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞയാഴ്​ച പാക്​ വിദേശകാര്യമന്ത്രി ഷാ മഹ്​മൂദ്​ ഖുറേഷിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇദ്ദേഹവും ചികിത്സയിലാണ്​. 

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാത്തതിനെതിരെ രാജ്യത്ത്​ മന്ത്രിമാർക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പാകിസ്​താനിൽ ഇതുവരെ 2,31,000 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 3344 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 4762 പേർ രാജ്യത്ത്​ ഇതുവരെ മരിച്ചു. 

Tags:    
News Summary - Pakistans health minister Zafar Mirza contracts Covid-19 -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.