Posted On
date_range Updated On
date_range പാക് നാടക നടി വെടിയേറ്റു മരിച്ചു
ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രശസ്ത നാടക നടി ശമീം തോക്കുധാരികളുടെ വെടിയേറ്റു മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാനിൽ വീടിനു പുറത്താണ് ആക്രമണം. വീട്ടിലായിരുന്ന ഇവരെ അജ്ഞാത സംഘം പുറത്തേക്കു വിളിച്ചുവരുത്തി വെടിയുതിർക്കുകയായിരുന്നു. നാടകങ്ങളിൽ വേഷമിട്ടതിന് അടുത്തിടെ വധഭീഷണി ലഭിച്ചിരുന്നതായി സഹോദരൻ പറഞ്ഞു. അകന്നുകഴിയുന്ന ഭർത്താവിന് പങ്കുള്ളതായും ശമീമിെൻറ കുടുംബം സംശയിക്കുന്നുണ്ട്. പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രമുഖ നാടക നടി കിസ്മത് ബേഗ് കഴിഞ്ഞ വർഷമാണ് ലാഹോറിൽ വെടിയേറ്റു മരിച്ചത്. മുൻ കാമുകനായിരുന്നു ആക്രമണത്തിനു പിന്നിൽ. നദ്ര, നാഗു, യാസ്മിൻ, ൈനന, നഗീഗ, മർവി, കരിഷ്മ തുടങ്ങി നിരവധി പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.