Posted On
date_range Updated On
date_range പാകിസ്താൻ 2022ൽ ആദ്യ ബഹിരാകാശ യാത്രികനെ അയക്കും
ഇസ്ലാമാബാദ്: ചൈനയുടെ സഹായത്തോടെ 2022ൽ ആദ്യ ബഹിരാകാശ യാത്രികനെ അയക്കുമെന്ന് പാ കിസ്താൻ. 2020ൽ ഇതിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങുമെന്ന് പാക് ശാസ്ത്ര സ ാങ്കേതികവിദ്യ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ പറഞ്ഞു. പാകിസ്താെൻറ ബഹിരാകാശ ദൗത്യത്തിൽ ചൈന പങ്കാളിയാകും.
ആദ്യഘട്ടത്തിൽ 50 പേരെയാണ് തെരഞ്ഞെടുക്കുക. ഇവരിൽനിന്ന് 25 പേരെ 2022ൽ തെരഞ്ഞെടുക്കും. ഇതിൽനിന്നുള്ള ഒരാളെയാണ് ബഹിരാകാശ ദൗത്യത്തിനായി നിയോഗിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പാക് വ്യോമസേന നിർണായക പങ്കാളിത്തം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.