Posted On
date_range Updated On
date_range സംേഝാത ട്രെയിൻ സർവിസ് പാകിസ്താനും പുനഃസ്ഥാപിച്ചു
ലാഹോർ: ലാഹോറിൽനിന്ന് ഡൽഹിക്കുള്ള സംേഝാത എക്സ്പ്രസ് ട്രെയിൻ സർവിസ് പാകിസ്താൻ പുനഃസ്ഥാപിച്ചു. ഇന് ത്യ-പാക് സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28ന് നിർത്തിവെച്ച സർവിസ് ആണ് പുനരാരംഭിച്ചത്. ഇന്ത്യയിൽ നിന്നുള്ള സ ർവിസ് ഞായറാഴ്ച പുനരാരംഭിച്ചിരുന്നു.
1976 ജൂലൈ 22നാണ് ഇൗ ട്രെയിൻ സർവിസ് ആദ്യം തുടങ്ങുന്നത്. ലാഹോറിൽനിന്ന് എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഇതു പുറപ്പെടും. ബുധൻ, ഞായർ ദിവസങ്ങളിലാണ് ഡൽഹിയിൽനിന്ന് തിരിച്ചുള്ള സർവിസ്. സംേഝാത എക്സ്പ്രസിൽ ആറ് സ്ലീപ്പർ കോച്ചുകളും ഒരു എ.സി ത്രീ ടയർ കോച്ചുമാണുള്ളത്.
ഇന്ത്യൻ ഭാഗത്ത്, ട്രെയിൻ ഡൽഹി മുതൽ അഠാരി വരെയും പാകിസ്താൻ ഭാഗത്ത് ലാഹോർ മുതൽ വാഗ വരെയുമാണ് സഞ്ചരിക്കുക. 1971ലെ ഷിംല കരാർ നിർദേശ പ്രകാരമാണ് ഇൗ സർവിസ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.