Posted On
date_range Updated On
date_range പാകിസ്താനിൽ കോവിഡ് ബാധിതരുടെ എണ്ണം 186; കൂടുതൽ സിന്ദ് പ്രവിശ്യയിൽ
ഇസ്ലാമാബാദ്: മഹാമാരിയായ കോവിഡ് 19 പാകിസ്താനിലും പടരുന്നു. 48 മണിക്കൂറിനുള്ളിൽ ഡസനിലധികംപേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. ഇതുവരെ 186 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. സിന്ദ് പ്രവിശ്യയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. ഇവിടെ 146 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഖൈബർ പഖ്തൂൻഖ്വ, പഞ്ചാബ്, ബലൂചിസ്താൻ എന്നിവിടങ്ങളിലും പുതുതായി രോഗബാധ കണ്ടെത്തി. ഇറാനിൽ നിന്നെത്തിയവർക്കാണ് രാജ്യത്ത് കൂടുതലായും രോഗം സ്ഥിരീകരിച്ചത്. സിന്ദ് പ്രവിശ്യയിൽ119 പേർ സുക്കൂറിലും 26 പേർ ഖിയിലും ഒരാൾ ഹൈദിലുമാണ്. ഇവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് സിന്ദ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മുർതാസ വഹാബ് അറിയിച്ചു. ഖൈബർ പഖ്തൂൻഖ്വയിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Latest Videos:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.