Posted On
date_range Updated On
date_range മതനിന്ദക്ക് വിചാരണ നേരിട്ടയാൾ കോടതിക്കുള്ളിൽ വെടിയേറ്റ് മരിച്ചു
പെഷവാർ: പാകിസ്താനിൽ മതനിന്ദ കേസിൽ വിചാരണ നേരിടുന്ന ന്യൂനപക്ഷമായ അഹ്മദി വിഭാഗത്തിലെ അംഗം കോടതിക്കുള്ളിൽ വെടിയേറ്റുമരിച്ചു. അതീവ സുരക്ഷ മേഖലയായ പെഷവാർ സിറ്റിയിലെ കോടതിയിൽ അഡീഷനൽ സെഷൻസ് ജഡ്ജി ഷൗക്കത്തുല്ല ഖാനിന് മുന്നിലാണ് താഹിർ അഹമ്മദ് നസീം എന്ന വയോധികൻ കൊല്ലപ്പെട്ടത്
കൊലയാളിയായ ഖാലിദ് ഖാനെ കോടതി മുറിക്കുള്ളിൽ നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മതനിന്ദ കേസിൽ രണ്ട് വർഷം മുമ്പാണ് താഹിറിനെ അറസ്റ്റ് ചെയ്തത്. പെഷവാർ ജയിലിൽ നിന്നാണ് കോടതി മുറിയിലേക്ക് കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.