പാക്​ വിദേശകാര്യ മന്ത്രിക്ക്​ കോവിഡ്​

കറാച്ചി : പാകിസ്​താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയ്ക്ക് കൊവിഡ് 19 വൈറസ്​ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്​ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ത​​െൻറ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായ വിവരം അറിയിച്ചത്. ചെറിയ പനി ഉണ്ടായതിനെ തുടർന്ന് വീട്ടിൽ ക്വാറൻറീനിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ കോവിഡ്​ പരിശോധനയിൽ ഫലം പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചു.

അതേസമയം, വീട്ടിലിരുന്നുകൊണ്ട്​ ത​​െൻറ ചുമതലകൾ തുടരുമെന്നും താൻ ആരോഗ്യവാനാണെന്നും ഖുറേഷി അറിയിച്ചിട്ടുണ്ട്​. നിലവിൽ 221,896 പേർക്കാണ് പാകിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിട്ടുള്ളത്. 4,551 പേർ വൈറസ്​ ബാധയേറ്റ്​ ഇതുവരെ രാജ്യത്ത്​ മരിച്ചിട്ടുണ്ട്​.

Tags:    
News Summary - Pak foreign minister Shah Mahmood Qureshi tests positive for coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.