രണ്ട് ഒറാങ് ഉട്ടാന്മാർ വികൃതിത്തരം കാട്ടുന്നതിന്‍റെ വിഡിയോ ഓൺലൈനിൽ ചിരിപടർത്തുകയാണ്. പരസ്പരം തല്ലുകൂടുന്നതാണോ തമാശ ഒപ്പിക്കുന്നതാണോയെന്ന് കാണുന്നവർക്ക് സംശയം തോന്നും. എന്നാൽ, ഏറെ വികൃതിയായ ഒരു ഒറാങ് ഉട്ടാൻ മറ്റൊന്നിനെ വിടാതെ ശല്യംചെയ്യുന്നതിന്‍റെ വിഡിയോയാണ് ചിരിക്ക് വകനൽകുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ചതാണ് ഒറാങ് ഉട്ടാൻമാരുടെ തമാശ വിഡിയോ. മനുഷ്യരുടെ 28 സ്വഭാവ സവിശേഷതകൾ ഉറാങ് ഉട്ടാന് ഉണ്ടെന്ന് സുശാന്ത നന്ദ പറയുന്നു. അതേസമയം, ചിമ്പാൻസിക്ക് രണ്ടും ഗോറില്ലക്ക് ഏഴും സ്വഭാവസാമ്യതയാണ് മനുഷ്യരുമായുള്ളത്.
The pranks our brothers play
— Susanta Nanda IFS (@susantananda3) July 1, 2020
Human shares at least 28 unique physical characteristics with orangutans but only 2 with chimps & 7 with gorillas. That perhaps makes them more human like & a joy to watch. pic.twitter.com/fm52Vuo1Vo
മനുഷ്യരുമായി ഉറാങ് ഉട്ടാനുള്ള ഇത്തരം സ്വഭാവ സാമ്യതകളാണ് അവയുടെ കുസൃതികൾ മനുഷ്യർക്ക് ഏറെ ആസ്വാദ്യകരമാകാൻ കാരണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എവിടെനിന്ന് പകർത്തിയ വിഡിയോ ആണിതെന്ന് വ്യക്തമല്ല. നിരവധി പേരാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.