‘കെട്ടിപ്പിടിക്കാനാവില്ലല്ലോ മകളേ നിന്നെ... വൈറസിനെ തോൽപ്പിച്ച് അമ്മ വീട്ടിലേക്ക് വരാം’ -VIDEO

ബെയ്ജിങ്: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിലെ നഴ്സായ അമ്മയെ കാണാനെത്തിയതായിരുന്നു ആ പെൺകുട്ടി. ആഴ്ചകളായി അമ്മ ആശുപത്രിയിലാണ്. ദൂരെ നിന്ന് അമ്മയെ കണ്ടതും ഇടമുറിയാതെ കണ്ണീരൊഴുകി. ഓടിയെത്തി മകളെ കെട്ടിപ്പിട ിക്കാനോ ആശ്വസിപ്പിക്കാനോ സാധിക്കാതെ ആ അമ്മയും ദൂരെ നിന്നു. വായുവിലേക്ക് കൈകൾ നീട്ടി തൊടാനാവാത്തത്ര അകലെ നിന് ന് അമ്മ മകളെ കെട്ടിപ്പിടിച്ചതായി കാട്ടി.

ചൈനയിലെ സിൻഹുവ വാർത്താ ഏജൻസിയാണ് കൊറോണക്കാലത്തെ അമ്മയുടെയും മകള ുടെയും വൈകാരികമായ കൂടിക്കാഴ്ചയുടെ വിഡിയോ പുറത്തുവിട്ടത്.

അമ്മ കൂടെയില്ലാത്തത് വലിയ സങ്കടമാണെന്ന് പറഞ്ഞ് കരയുന്ന മകളോട്, മാരക രോഗത്തിനെതിരെ പോരാടുകയാണ് അമ്മയെന്നും വൈറസിനെ തോൽപിച്ചാൽ വീട്ടിലേക്ക് വരുമെന്നും അവർ പറയുന്നു. സുഖമായിരിക്കൂവെന്നും അമ്മ മകളെ അകലെ നിന്ന് ആശ്വസിപ്പിക്കുന്നു.

കൊറോണ വായുവിലൂടെ പകരുമെന്നതിനാൽ ഇരുവർക്കും അടുത്തുവരാനോ തമ്മിൽ തൊടാനോ അനുവാദമില്ല. അമ്മയ്ക്കായി കൊണ്ടുവന്ന ഭക്ഷണം മകൾ നിലത്ത് വെച്ച് മാറി നിൽക്കുന്നു. അമ്മ ഭക്ഷണം എടുത്ത് കൈവീശി മകളെ യാത്രയാക്കുകയുമാണ്.

ചൈനയിൽ കൊറോണ മരണസംഖ്യ 800 കടന്ന സാഹചര്യത്തിൽ അതീവ മുൻകരുതലുകളാണ് കൈക്കൊള്ളുന്നത്. കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്സുമാർ ഉൾപ്പടെ ജീവനക്കാർക്കും കർശന നിയന്ത്രണങ്ങളുണ്ട്. വൈറസ് വ്യാപനം തടയാൻ കുടുംബാംഗങ്ങളെ കാണുന്നതിൽ പോലും ഇവർക്ക് നിയന്ത്രണമുണ്ട്.

Tags:    
News Summary - Nurse At China Coronavirus Hospital Gives Crying Daughter An 'Air Hug'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.