മുഹമ്മദ്​ തൗഫീഖ്​ അല്ലാവി ഇറാഖ്​ പ്രധാനമന്ത്രി

ബഗ്​ദാദ്​: ഇറാഖ്​ പ്രധാനമന്ത്രിയായി മുഹമ്മദ്​ തൗഫീഖ്​ അല്ലാവിയെ പ്രഖ്യാപിച്ചു. നവംബറിൽ സ്​ഥാനമൊഴിഞ്ഞ ആദിൽ അബ്​ദുൽ മഹ്​ദിയുടെ പിൻഗാമിയായാണ് മുഹമ്മദ്​ തൗഫീഖ്​ അല്ലാവിയെ പ്രസിഡൻറ്​ ബർഹാം സാലിഹ്​ പ്രഖ്യാപിച്ചത്​.

ഒരു മാസത്തിനകം അദ്ദേഹം പുതിയ മന്ത്രിസഭ രൂപവത്​കരിക്കണം. വൈകാതെ തെരഞ്ഞെടുപ്പ്​ നടത്താനും നിർദേശമുണ്ട്​.

നാലുമാസം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഇറാഖിന്​ പുതിയ പ്രധാനമന്ത്രിയുണ്ടാകുന്നത്. മുമ്പും ഒന്നിലേറെ പേരെ പ്രസിഡൻറ്​ ശിപാർശ ചെയ്​തിരുന്നുവെങ്കിലും ബഗ്​ദാദ്​ നിറഞ്ഞ പ്രതിഷേധക്കാർ തള്ളുകയായിരുന്നു.

പുതിയ പ്രതിനിധിയെ അംഗീകരിച്ച്​ പ്രതിഷേധം അവസാനിപ്പിക്കണമെന്ന്​ ഇറാഖിലെ ശിയ നേതാവ്​ മുഖ്​തദ സദർ പ്രതിഷേധക്കാരോട്​ ആവശ്യപ്പെട്ടു.

Tags:    
News Summary - Mohammed Allawi named iraq prime minister-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.