ക്വാലാലംപൂർ: ഒരാഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലേഷ്യക്ക് പു തിയ പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം രാജിവെച്ച മഹാതിർ മുഹമ്മദിെൻറ പിൻഗാമിയായി മുൻ ആ ഭ്യന്തര മന്ത്രി മുഹ്യിദ്ദീൻ യാസീനെ മലേഷ്യൻ രാജാവ് പ്രഖ്യാപിച്ചു. പുതിയ പ്രധാനമന് ത്രി ഞായറാഴ്ച അധികാരമേൽക്കും.
മുൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ചേർന്ന് ലോകത്തെ ഏറ്റവും പ്രായമുള്ള ഭരണാധികാരിയായി 2018ൽ വീണ്ടും അധികാരമേറിയ മഹാതിർ മുഹമ്മദ്, സഖ്യം പൊളിഞ്ഞതിനെ തുടർന്ന് ദിവസങ്ങൾക്കുമുമ്പാണ് രാജിവെച്ചത്. പാർലമെൻറിെൻറ അംഗീകാരത്തോടെ അധികാരം തിരിച്ചുപിടിക്കാമെന്ന് കരുതിയായിരുന്നു രാജി. ഇതിനായി പാർലമെൻറിെൻറ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും നിർദേശം രാജാവ് തള്ളി. മഹാതിറിെൻറ കക്ഷിയായ ബെർസാറ്റു പുതിയ പ്രധാനമന്ത്രിയായി മുഹ്യിദ്ദീൻ യാസീനെ നാമനിർദേശം ചെയ്യുകയും ചെയ്തു.
ഇതോടെ രാജാവ് മുഹ്യിദ്ദീനെ പ്രഖ്യാപിക്കുകയായിരുന്നു. മുൻ ഭരണകക്ഷി യുനൈറ്റഡ് മലായ്സ് നാഷനൽ ഓർഗനൈസേഷെൻറ (യു.എം.എൻ.ഒ)പിന്തുണേയാടെയാണ് 72കാരനായ മുഹ്യിദ്ദീൻ അധികാരത്തിലെത്തുന്നത്. മഹാതിറും അൻവറും ചേർന്ന് രൂപം നൽകിയ സഖ്യം പ്രധാനമന്ത്രിപദം ഇരുവർക്കുമിടയിൽ പങ്കിടാമെന്ന വ്യവസ്ഥയിലാണ് രണ്ടുവർഷം മുമ്പ് അധികാരത്തിലെത്തുന്നത്.
ഉപപ്രധാനമന്ത്രിയായ അൻവർ ഇബ്രാഹിമിന് അധികാര കൈമാറ്റത്തിന് മഹാതിർ കാലാവധി നിശ്ചയിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് രാജിയിലെത്തിച്ചത്. മഹാതിർ ആദ്യമായി പ്രധാനമന്ത്രി പദം കൈയാളിയ ’80കളിലും ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹിമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.