ക്വാലാലംപുർ: മലേഷ്യയിൽ ഐക്യ സർക്കാർ രൂപവത്കരണ നിർദേശവുമായി രാജിവെച്ച പ്രധാ നമന്ത്രി മഹാതീർ മുഹമ്മദ് ബുധനാഴ്ച രംഗത്ത്. ഇപ്പോൾ പാർട്ടി രാഷ്ട്രീയം നിർബന്ധമായും മാറ്റിവെക്കണം. എല്ലാവരെയും ഉൾപ്പെടുത്തി ഐക്യസർക്കാർ രൂപവത്കരിക്കാൻ താൻ തയാറാണ് -മഹാതീർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ധാരണപ്രകാരം പ്രധാനമന്ത്രിപദം അൻവർ ഇബ്രാഹീമിന് കൈമാറേണ്ട സാഹചര്യത്തിലാണ് ഏവരെയും അമ്പരപ്പിച്ച് തിങ്കളാഴ്ച മഹാതീർ രാജിവെച്ചത്. അധികാരം വിട്ടുകൊടുക്കാതിരിക്കാനുള്ള നാടകമാണ് രാജിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.