വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ തൊണ്ടയിൽ ജീവനുള്ള പുഴു

 

ടോക്കിയോ: തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ തൊണ്ടയിൽ നിന്നും ഡോക്ടർമാർ ജീവനുള്ള പുഴുവിനെ നീക്കം ചെയ്തു. ജപ്പാനിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദി അമേരിക്കൻ സൊസൈറ്റി ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആന്‍റ് ഹൈജീനിൽ പ്രസിദ്ധീകരിച്ച കേസ് സ്റ്റഡിയിലാണ് ഇതേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. കടുത്ത തൊണ്ട വേദനയും അസ്വസ്ഥതയെയും തുടർന്നാണ് യുവതി ഡോക്ടറെ കാണാൻ എത്തിയത്. സഷിമി എന്ന ജാപ്പനീസ് ഭക്ഷണം കഴിച്ചതിനാലാണ് വേദന എന്നായിരുന്നു യുവതി ഡോക്ടർമാരോട് പറഞ്ഞത്. 

പിന്നീട് ഡോക്ടർമാർ നടത്തിയ  പരിശോധനയിലാണ് തൊണ്ടയിൽ ചലിക്കുന്ന പുഴുവിനെ കണ്ടെത്തിയത്. ട്വീസേഴ്‌സ് ഉപയോഗിച്ച് ഡോക്ടർമാർ പുഴുവിനെ നീക്കം ചെയ്തു. ഒന്നര ഇഞ്ച് നീളമുള്ള പുഴുവിനെയാണ് ഡോക്ടർമാർ നീക്കം ചെയ്തത്

Tags:    
News Summary - Japanese woman goes to doctor for sore throat, they find live worm inside her tonsils

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.