Posted On
date_range Updated On
date_range ഗസ്സയിലേക്കുള്ള ബോട്ട് ഇസ്രായേൽ തടഞ്ഞു
ഗസ്സ: ഫലസ്തീനിലെ ഗസ്സ മുനമ്പിലേക്ക് അവശ്യവസ്തുക്കളുമായി എത്തിയ സന്നദ്ധസംഘടനയുടെ ബോട്ട് ഇസ്രായേൽ അധിനിവേശ സേന തടഞ്ഞു. ഇറ്റലിയിൽനിന്ന് ഗസ്സയിലേക്ക് പോവുകയായിരുന്ന ദ അവ്ദ ബോട്ട് നാവികസേന ഇസ്രായേൽ നിയന്ത്രണത്തിലുള്ള അശ്ദോദിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ഇസ്രായേലും ഇൗജിപ്തും ഗസ്സക്കുമേൽ 12 വർഷമായി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദ അവ്ദയുടെ യാത്ര. ബോട്ടിൽ ഇസ്രായേൽ ഉൾപ്പെടെ 16 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.