തെഹ്റാൻ: ആരോഗ്യ സഹമന്ത്രിക്ക് പിറകെ ഇറാൻ വൈസ് പ്രസിഡൻറിനും കോവിഡ് ബാധ സ്ഥി രീകരിച്ചു. വനിത-കുടുംബക്ഷേമകാര്യങ്ങൾക്കായുള്ള വൈസ് പ്രസിഡൻറ് മഅ്സൂമ ഇബ്തി കാറിനാണ് രോഗം സ്ഥിരീകരിച്ചത്. 1979ൽ തെഹ്റാനിലെ യു.എസ് എംബസി പിടിച്ചെടുത്ത ബന്ദികളുടെ വക്താവെന്ന നിലയിൽ ഇംഗ്ലീഷിൽ സംസാരിച്ച് മഅ്സൂമ ലോകശ്രദ്ധ നേടിയിരുന്നു. രോഗം ബാധിച്ച ആരോഗ്യ സഹമന്ത്രി ഇറാജ് ഹരിർച്ചി ഏകാന്ത നിരീക്ഷണത്തിലാണ്.
അതിനിടെ, രോഗ വ്യാപാനം തടയുന്നതിനായി തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെള്ളിയാഴ്ച ജുമുഅക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 22 പേർ മരിച്ചതായി ഔദ്യോഗിക വാർത്ത ഏജൻസി ഇർന അറിയിച്ചു. 141 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 31 പ്രവശ്യകളിൽ 20ലും രോഗം വ്യാപിച്ചിട്ടുണ്ട്. 63 പേർക്ക് രോഗം സ്ഥിരീകരിച്ച ശിയ വിശുദ്ധ നഗരമായ ഖുമ്മിലാണ് ഏറ്റവുമധികമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.