തെഹ്റാൻ: 290 അംഗ പാർലമെൻറിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇറാൻ ജനത വോട്ടുചെയ്തു. പ രിഷ്കരണങ്ങളിലൂന്നിയ മിതനിലപാടുമായി വീണ്ടും ജനവിധി തേടുന്ന ഹസൻ റൂഹാനിയുടെ ജ നസമ്മതി വ്യക്തമാക്കുന്നതാകും ഫലങ്ങളെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈ തെഹ്റാനിൽ വോട്ട് രേഖപ്പെടുത്തി. രാജ്യത്തിെൻറ താൽപര്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യാനെത്തണമെന്ന് പിന്നീട് അദ്ദേഹം ആഹ്വാനം ചെയ്തു.
30 ലക്ഷം കന്നി വോട്ടർമാരുൾപ്പെടെ 5.8 കോടി പേർക്കാണ് ഇത്തവണ വോട്ട് ചെയ്യാൻ അനുമതിയുള്ളത്. 250 പാർട്ടികളും രംഗത്തുണ്ട്. 666 വനിതകൾ ഉൾപ്പെടെ 7000ത്തിലേറെ സ്ഥാനാർഥികൾ. 55,000 പോളിങ് ബൂത്തുകളിൽ സുഗമമായ പോളിങ് ഉറപ്പാക്കാൻ രണ്ടു ലക്ഷം നിരീക്ഷകർക്കും ചുമതല നൽകിയിട്ടുണ്ട്.
മജ്ലിസ് എന്നുപേരുള്ള ഇറാൻ പാർലമെൻറ് പരിമിതാധികാര സഭയാണ്. വാർഷിക ബജറ്റ്, രാജ്യാന്തര കരാറുകൾ ഒപ്പുവെക്കൽ തുടങ്ങിയവയാണ് സഭയുടെ പ്രധാന ചുമതലകൾ. മജ്ലിസ് പാസാക്കുന്ന നിയമങ്ങൾ പിന്നീട് ഉന്നതാധികാര സഭ അംഗീകരിക്കണം. അടുത്ത വർഷം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ മുന്നോടിയായാണ് പാർലമെൻറിലേക്കുള്ള വോട്ടെടുപ്പ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.