ടോക്യോ: നൂറിലേറെ പേർക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ജപ്പാൻ തീര ത്ത് നിരീക്ഷണത്തിൽ നിർത്തിയ ആഡംബര യാത്രാ കപ്പലിലെ ഇന്ത്യക്കാരുമായി ബന്ധപ്പെടുന് നുണ്ടെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. വൈറസ് പടർന്നതിനെ തുടർന്ന് യേക്കോഹോമ തീരത്ത് പിടിച്ചിടുകയും കഴിഞ്ഞ ദിവസം ടോക്യോ തുറമുഖത്ത് അടുപ്പിക്കുകയും ചെയ്ത കപ്പലിൽ 138 ഇന്ത്യക്കാരാണുള്ളത്.
3711 പേരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാർക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും ആരെയും രോഗപരിശോധനക്ക് വിധേയരാക്കിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ഡക്കിൽ ഇറങ്ങാവൂ എന്നും കാബിനുകളിൽ കഴിയണമെന്നും അവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.