ഹോ​േങ്കാങ്​ സമരനായക​െന സർവകലാശാലയിൽനിന്ന്​ പുറത്താക്കി

​േഹാ​​േങ്കാങ്​: ഹോ​േങ്കാങ്​ ജനാധിപത്യപ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയ പ്രഫസറെ സർവകലാശാല പുറത്താക്കി.ഹോ​േങ്കാങ്​ സർവകലാശാലയിൽ അസോസിയേറ്റ്​ ​േലാ പ്രഫസറായ ബെന്നി തായ്​യെയാണ്​ സർവകലാശാല കൗൺസിൽ പുറത്താക്കിയത്​. 2014ലെ സാർവ​ത്രിക സമ്മതിദാന അവകാശത്തിന്​ നടന്ന പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയ ബെന്നി തായ്​ അടക്കം ഒമ്പതു​പേ​ർ വിചാരണ നേരിട്ടിരുന്നു.

2019 ഏപ്രിലിൽ 16 മാസത്തെ തടവിന്​ ശിക്ഷിക്കപ്പെട്ട പ്രഫസർ ജാമ്യത്തിലാണ്​. കഴിഞ്ഞ വർഷം നടന്ന ജനാധിപത്യ ​​പ്രക്ഷോഭത്തിലും സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണ്​ ചൈന ഹോ​േങ്കാങ്ങിൽ സുരക്ഷ നിയമം നടപ്പാക്കിയത്​. നിയമ വിഷയങ്ങളിൽ എഴുത്തും അധ്യാപനവും തുടരുമെന്നും പൊതുജനത്തി​​െൻറ പിന്തുണ ആവശ്യമാണെന്നും ബെന്നി തായ്​ ഫേസ്​ബുക്കിൽ കുറിച്ചു.  ഇൗ പോരാട്ടം തുടർന്നാൽ ഹോ​േങ്കാങ്ങിൽ ഒരുനാൾ നിയമവാഴ്​ച പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Hong Kong University fires prominent democracy activist Benny Tai-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.